പ്രസന്നന്റെ വീട് വാസയോഗ്യമാക്കി
1466544
Monday, November 4, 2024 7:43 AM IST
ഞീഴൂര്‍: ദുരിതജീവിതം നയിച്ചിരുന്ന ഞീഴൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പതിച്ചേരി കോളനിയില്‍ താമസിക്കുന്ന പ്രസന്നന്റെ വീട് ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ വാസയോഗ്യമാക്കി. പൈപ്പുകള്‍ കൊണ്ട് തീര്‍ത്ത മേല്‍ക്കൂരയില്‍ ഷീറ്റുകളിട്ടും ഭിത്തികള്‍ തേച്ചും വാതിലുകള്‍ സ്ഥാപിച്ചുമാണ് വീട് പുനര്‍നിര്‍മിച്ചത്.
മണ്‍ഭിത്തിയില്‍ മരക്കമ്പുകള്‍ കൊണ്ട് തീര്‍ത്ത മേല്‍ക്കൂരയില്‍ പടുത വലിച്ചു കെട്ടിയാണ് വര്‍ഷങ്ങളായി പ്രസന്നനും ഭാര്യ മേരിയും താമസിച്ചിരുന്നത്. പുതുക്കി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം ഹിന്ദു ഐക്യവേദി വൈക്കം താലൂക്ക് ജനറല്‍ സെക്രട്ടറി സുനേഷ് കാട്ടാമ്പാക്ക് നിര്‍വഹിച്ചു.
ഞീഴൂര്‍ 124-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗം യൂണിയന് കമ്മിറ്റിയംഗം അനില്‍ കുമാര്‍, ഒരുമ പ്രസിഡന്റ് കെ.കെ. ജോസ് പ്രകാശ്, ഭാരവാഹികളായ ഷാജി അഖില്‍ നിവാസ്, ജോയി മയിലംവേലി, എം. പ്രസാദ്, ശിവന് കൂരാപ്പള്ളി, സുധര്‍മിണി, സിന്‍ജാ ഷാജി, ശ്രുതി സന്തോഷ്, നീതു മാത്യു എന്നിവര്‍ പങ്കെടുത്തു.