പാ​ലാ: അ​ന​ധി​കൃ​ത മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യ്ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ഒ​രു​ങ്ങി പാ​ലാ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ അ​ധി​കൃ​ത​ര്‍. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി​യാ​ണ് ല​ഹ​രി മാ​ഫി​യ​യെ ത​ള​യ്ക്കാ​ന്‍ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ന്നി​ട്ടി​റ​ങ്ങു​ന്ന​ത്.

തദ്ദേ​ശ​ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധി​കാ​രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി റെ​യ്ഡും മ​റ്റ് അ​ന്വേ​ഷ​ണ​ങ്ങ​ളും വ്യാ​പി​പ്പി​ക്കാ​നാ​ണ് എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്.

വി​വി​ധ ന​ഗ​ര​സ​ഭ​ക​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​തത് ക​മ്മി​റ്റി​യോ​ഗ​ങ്ങ​ള്‍ ന​ട​ക്കു​ന്ന ദി​വ​സം എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കാ​ര്യ​ങ്ങ​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ നേ​രി​ട്ട​റി​യി​ക്കു​ക​യാ​ണ്. വാ​ര്‍​ഡു​ക​ളി​ല്‍ എ​വി​ടെ​യെ​ങ്കി​ലും വ്യാ​ജ മ​ദ്യ​വി​ല്പ​ന​യോ മ​യ​ക്കു​മ​രു​ന്ന്, ക​ഞ്ചാ​വ് പോ​ലു​ള്ള വ​സ്തു​ക്ക​ളു​ടെ വി​പ​ണ​ന​മോ ഉ​പ​യോ​ഗ​മോ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​വ​ശ്യ​പ്പെ​ടും.

പ്ര​ധാ​ന​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ ന​മ്പ​രു​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും അ​വ​ര്‍​വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ല​ഭ്യ​മാ​ക്കും. വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. ര​ഹ​സ്യാ​ന്വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ ഉ​റ​പ്പി​ച്ച​ശേ​ഷ​മാ​കും റെ​യ്ഡും മ​റ്റ് തു​ട​ര്‍​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ക.

മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന​യും മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന​വും ഉ​പ​യോ​ഗ​വും വ​ര്‍​ദ്ധി​ച്ചു​വ​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന പാ​ലാ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കൗ​ണ്‍​സി​ല​ര്‍​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യെ പി​ടി​കൂ​ടാ​ന്‍ സ​ഹ​ക​ര​ണം അ​ഭ്യ​ര്‍​ത്ഥി​ക്കു​ക​യും ചെ​യ്തു. പാ​ലാ എ​ക്സൈ​സ് സിഐ ഓ​ഫീ​സി​ലെ അ​സി​സ്റ്റന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജെ​ക്സി ജോ​സ​ഫ് എ​ത്തി​യാ​ണ് കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച​ത്.

ആ​ര്‍​ക്കും വി​വ​രം ന​ല്‍​കാം

മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ല്‍ എ​വി​ടെ​യെ​ങ്കി​ലും മ​ദ്യ-​ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​മൊ​ക്കെ വി​വ​രം ന​ല്‍​കാം. ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യാ​ന്വേ​ഷ​ണം ന​ട​ത്തി ഉ​റ​പ്പി​ച്ച​ശേ​ഷം ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എം ​കെ പ്ര​സാ​ദ് പ​റ​ഞ്ഞു.

ര​ഹ​സ്യ​വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​നു​ള്ള ഫോ​ണ്‍ ന​മ്പ​ര്‍: 9400069511 (എ​ക്സൈ​സ് സി.​ഐ., പാ​ലാ), 9495444802 - ജെ​ക്സി ജോ​സ​ഫ്, അ​സി. എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍, സി.​ഐ. ഓ​ഫീ​സ്, പാ​ലാ.