വൈക്കത്തഷ്ടമി ഫെസ്റ്റ്: പന്തൽ നിർമാണം പുരോഗമിക്കുന്നു
1466776
Tuesday, November 5, 2024 8:17 AM IST
വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തോടനുബന്ധിച്ചു കായലോര ബീച്ചിൽ അഷ്ടമി ഫെസ്റ്റിനായി സ്ഥലം ലേലം ചെയ്ത ഇനത്തിൽ നഗരസഭയ്ക്ക് 16 ലക്ഷത്തോളം രൂപ വരുമാനം. വൈക്കം ഡിവൈഎസ്പി ഓഫീസിനു മുൻവശത്തെ സ്ഥലം മൂന്നു ലക്ഷം രൂപയ്ക്കും ശേഷിക്കുന്ന സ്ഥലം 13 ലക്ഷം രൂപയ്ക്കുമാണ് ലേലം ചെയ്തു നൽകിയത്.
കഴിഞ്ഞതവണ കായലോര ബീച്ച് ലേലം ചെയ്ത ഇനത്തിൽ നഗരസഭയ്ക്കു 10 ലക്ഷം രൂപ ലഭിച്ചിരുന്നു. പാലക്കാട് മങ്കര ഡിജെ അമ്യൂസ്മെന്റ് എന്ന ഗ്രൂപ്പാണ് ഇക്കുറി വൈക്കത്തഷ്ടമി ഉത്സവത്തിനു മാറ്റേകാൻ വിവിധ വിനോദ പരിപാടികൾ ഒരുക്കുന്നത്.
കായലോര ബീച്ചിൽ ഇതിനായി കൂറ്റൻ പന്തലിന്റെ നിർമാണം തുടങ്ങി. നൂതനമായ വിനോദ ഉപാധികളും തൊട്ടിലാട്ടം, മരണക്കിണർ, പക്ഷികളുടെ പ്രദർശനം തുടങ്ങിയവയാണ് ഒരുക്കുന്നത്.