ഉ​മി​ക്കു​പ്പ: മു​ന​ന്പം വ​ഖ​ഫ് വി​ഷ​യ​ത്തി​ൽ എ​ത്ര​യും വേ​ഗം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് സ​മാ​ധ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഉ​മി​ക്കു​പ്പ ലൂ​ർ​ദ് മാ​താ ഇ​ട​വ​ക പൊ​തു​യോ​ഗം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ഹൈ​ന്ദ​വ​നും ക്രൈ​സ്ത​വ​നും താ​മ​സി​ക്കു​ന്ന മു​ന​ന്പം പ്ര​ദേ​ശം വ​ഖ​ഫ് ബോ​ർ​ഡ് അ​ന​ധി​കൃ​ത​മാ​യി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്കം അ​പ​ല​പ​നീ​യ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണ്.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട സ​ർ​ക്കാ​ർ നി​ഷ്ക്രി​യ​ത്വം വെ​ടി​ഞ്ഞ് സ​ത്വ​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട് ഗ​വ​ർ​ണ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും മെ​മ്മോ​റാ​ണ്ടം സ​മ​ർ​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലി​നെ സോ​ഷ്യ​ൽ മീ​ഡി​യ, യു​ടൂ​ബ് ചാ​ന​ൽ എ​ന്നി​വ​യി​ലൂ​ടെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​തി​നെ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.

സ​മൂ​ഹ​ത്തി​ൽ തിന്മ​ വി​ത​യ്ക്കു​ന്ന ഇ​ത്ത​രം ചാ​ന​ലു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഫാ. ​തോ​മ​സ് പാ​ല​യ്ക്ക​ൽ, ജോ​സു​കു​ട്ടി പു​ല്ലാ​ട്ട്, ടോ​മി പൂ​വാ​ട്ടി​ൽ, കു​ഞ്ഞു​മോ​ൻ വെ​ട്ടി​ക്ക​ലോ​ലി​ക്ക​ൽ, ഷാ​നി​ച്ച​ൻ ക​രി​നാ​ട്ട്, സി​സ്റ്റ​ർ റോ​സി​യ സി​എം​സി, സ​ജി ക​രോ​ട്ടു​പു​തി​യ​ത്ത്, ബെ​ന്നി വെ​ട്ടി​പ്ലാ​ക്ക​ൽ, ലാ​ലു മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.