മൊബൈൽ ഫോൺ മോഷണം: പ്രതി പിടിയിൽ
1466709
Tuesday, November 5, 2024 7:12 AM IST
കോട്ടയം: കോട്ടയം റെയിൽവേസ്റ്റേഷനിൽ മൊബൈൽ ഫോൺ മോഷണം തുടർക്കഥയാകുന്നു. റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിലെ പരിചാരകന്റെ ഫോണാണ് മോഷണം പോയത്.
കേസിൽ പാലാ ളാലം മുണ്ടയ്ക്കൽ വിഷ്ണു പ്രഭാകരനെ (24) കോട്ടയം റെയിൽവേ സ്റ്റേഷൻ എസ്എച്ച്ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
ഞായറാഴ്ച രാത്രി 11ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറിയിൽ പ്രവേശിച്ച യുവാവ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ഇതു കണ്ട പ്ലാറ്റ്ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ ഷൈൻ, ശ്രീജിത്ത് എന്നിവർ ചേർന്ന് പ്രതിയെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.