പി. കൃഷ്ണപിള്ളയ്ക്ക് വൈക്കത്ത് സ്മാരകം നിർമിക്കണമെന്ന്
1466770
Tuesday, November 5, 2024 8:17 AM IST
വൈക്കം:കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് സഖാവ് പി. കൃഷ്ണപിള്ളയുടെ ജന്മനാടായ വൈക്കത്ത് സഖാവിന് ഉചിതമായ സ്മാരകം നിർമ്മിക്കുന്നതിന് സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് സിപിഎം വൈക്കം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
പരമ്പരാഗത തൊഴിൽ മേഖലകളായ കയർ, മത്സ്യ,ചെത്ത്, കക്ക വാരൽതൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും അപ്പർകുട്ടനാട്ടിലെ കർഷകരുടെ നെല്ല് കൃത്യമായി സംഭരിക്കുന്നതിനും സംഭരിച്ച നെല്ലിന് സമയ ബന്ധിതമായി തുക നൽകുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം സി. ജെ.ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എ.വി. റസൽ, പി.കെ. ഹരികുമാർ, ലാലിച്ചൻ ജോർജ്, കെ. അരുണൻ, പി. ശശിധരൻ, കെ.കെ. ഗണേശൻ, എൻ.സുരേഷ്കുമാർ, ട്രഷറർ കെ. എസ്. ഷിബു തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയ സെക്രട്ടറിയായി പി. ശശിധരനെയും 19 അംഗ ഏരിയ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.