വഖഫ് നിയമഭേദഗതിയെ എതിർക്കുന്നത് വഞ്ചന: സജി മഞ്ഞക്കടമ്പിൽ
1466786
Tuesday, November 5, 2024 8:17 AM IST
കോട്ടയം: മുനമ്പത്ത് പ്രദേശവാസികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ മുട്ടിന്മേൽനിന്ന് മുനമ്പം സംരക്ഷണ പ്രതിജ്ഞയെടുത്തു.
ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പ്രഫ. ബാലുജി വെള്ളിക്കര, രഞ്ജിത്ത് ഏബ്രഹാം തോമസ്, മോഹൻദാസ് ആമ്പലാറ്റിൻ, ലൗജിൻ മാളിയേക്കൽ, ശിവപ്രസാദ് ഇരവിമംഗലം എന്നിവർ പ്രസംഗിച്ചു.