ച​ങ്ങ​നാ​ശേ​രി: സാ​ങ്കേ​തി​ക-​പ​രി​സ്ഥി​തി പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചാ​ല്‍ സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി​ക്ക് അ​നു​കൂ​ല നി​ല​പാ​ടു​ണ്ടാ​കു​മെ​ന്ന കേ​ന്ദ്ര​റെ​യി​ല്‍വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വി​ന്‍റെ പ്ര​സ്താ​വ​ന സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ലു​ള്ള ര​ഹ​സ്യ​കൂ​ട്ടു​കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് സി​ല്‍വ​ര്‍ലൈ​ന്‍ സ​മ​ര​സ​മി​തി​യു​ടെ ആ​രോ​പ​ണം. കേ​ര​ള​ത്തി​ന്‍റെ പ​രി​സ്ഥി​തി ത​ക​ര്‍ക്കു​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന് ഹെ​ക്‌​ട​ര്‍ കൃ​ഷി​യി​ട​ങ്ങ​ള്‍ ഛിന്ന​ഭി​ന്ന​മാ​ക്കു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി സം​സ്ഥാ​ന​ത്തെ ര​ണ്ടാ​യി കീ​റി​മു​റി​ക്കു​ന്ന​താ​ണ്.

നൂ​റു​ക​ണ​ക്കി​നു വീ​ടു​ക​ളും വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളും ഇ​ല്ലാ​താ​കു​ക​യും ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം പേ​ര്‍ കു​ടി​യി​റ​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ഈ ​പ​ദ്ധ​തി സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ള്‍ക്ക് കാ​ര്യ​മാ​യ ഗു​ണം ചെ​യ്യി​ല്ല. മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വ​ന്ന​തോ​ടെ സ​മ​രം ശ​ക്ത​മാ​ക്കാ​നാ​ണ് സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​നം.