ക​രി​മ്പ​ന​ക്കു​ളം: തി​രു​ഹൃ​ദ​യ പ​ള്ളി ശ​താ​ബ്ദി നി​റ​വി​ല്‍. ഒ​രു നൂ​റ്റാ​ണ്ട് പൂ​ര്‍​ത്തി​യാ​വു​ന്ന ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു മു​ന്നോ​ടി​യാ​യി 10ന് ​വൈ​കു​ന്നേ​രം നാ​ലി​നു മ​ണി​മ​ല ഹോ​ളി​മാ​ഗി ഫൊ​റോ​നാ പ​ള്ളി​യി​ല്‍​നി​ന്ന് വി​ളം​ബ​ര ദീ​പ​ശി​ഖ പ്ര​യാ​ണം ആ​രം​ഭി​ക്കും.

ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത് ക​രി​മ്പ​ന​ക്കു​ളം പ​ള്ളി വി​കാ​രി ഫാ. ​ജയിം​സ് കു​ന്നി​ലി​ന് ദീ​പ​ശി​ഖ കൈ​മാ​റും. ഒ​രു വ​ര്‍​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ള്‍ 17ന് ​ആ​രം​ഭി​ക്കും. ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ണി​മ​ല വ​ലി​യ പ​ള്ളി​യി​ല്‍ നി​ന്ന് 1925 സെ​പ്റ്റം​ബ​ര്‍ 17നാ​ണ് ക​രി​മ്പ​ന​ക്കു​ളം ഇ​ട​വ​ക രൂ​പീ​കൃ​ത​മാ​യ​ത്. മ​ണി​മ​ല പ​ഴ​യ​പ​ള്ളി വി​കാ​രി ഫാ. ​കു​രി​ശു​മൂ​ട്ടി​ല്‍ ചാ​ണ്ടി​ക്ക​ത്ത​നാ​ര്‍ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. ക​ള​ത്തൂ​ര്‍ ഇ​ട്ടി​യ​വി​ര ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​വ​ക കൂ​ട്ടാ​യ്മ​യാ​ണ് പ​ള്ളി നി​ര്‍​മാ​ണം ന​ട​ത്തി​യ​ത്. ഇ​പ്പോ​ള്‍ 445 കു​ടും​ബ​ങ്ങ​ളു​ണ്ട്.

പു​തി​യ ദേ​വാ​ല​യ​ത്തി​ന് 2008 ഓ​ഗ​സ്റ്റ് 15ന് ​മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ ത​റ​ക്ക​ല്ലി​ട്ടു. 2011 ന​വം​ബ​ര്‍ 26 ന് ​മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം കൂ​ദാ​ശ നി​ര്‍​വ​ഹി​ച്ചു. ഇ​ട​വ​ക​യു​ടെ കീ​ഴി​ല്‍ എ​സ്എ​ച്ച് യു​പി സ്‌​കൂ​ള്‍, ആ​രാ​ധ​ന മ​ഠം എ​ന്നി​വ​യു​ണ്ട്. ഇ​തോ​ട​കം 28 വി​കാ​രി​മാ​ര്‍ ഇ​വി​ടെ ശു​ശ്രൂ​ഷ ചെ​യ്തു.
ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് വി​കാ​രി ഫാ. ​ജയിം​സ് കു​ന്നി​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ബോ​ബി ജേ​ക്ക​ബ് കോ​ട്ട​യി​ല്‍, മാ​ത്യു ജോ​സ​ഫ് വെ​ച്ചൂ​പ​ടി​ഞ്ഞാ​റേ​തി​ല്‍, ജോ​സ​ഫ് ആ​ന്‍റ​ണി കു​ബ്ല​വ​നാ​ല്‍, ട്ര​സ്റ്റി​മാ​രാ​യ ജ​യ്‌​മോ​ന്‍ ജോ​സ​ഫ് ചേ​ക്കാ​യി​ല്‍, ബി​ജു ആ​ന്‍റ​ണി മാ​തി​രം​പ​ള്ളി​ല്‍, ജോ​സ​ഫ് ഇ​ട്ടി​ച്ചെ​റി​യ വെ​ള്ള​പ്ലാ​മു​റി​യി​ല്‍, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ജോ​സ് വ​ര്‍​ഗീ​സ് ത​ട​ത്തി​ല്‍, എം.​എ. ജോ​സ​ഫ് മൂ​ങ്ങാ​ത്തോ​ട്ട​ത്തി​ല്‍, സി​ബി മ​ണ്ണൂ​ര്‍, ജോ​മോ​ന്‍ തു​ണ്ട​ത്തി​ല്‍, എ​ന്‍.​യു. ഉല​ഹ​ന്നാ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.