ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ഭാ​​ര്യ​​യെ​​യും ഭാ​​ര്യാ​​മാ​​താ​​വി​​നെ​​യും യു​​വാ​​വ് വെ​​ട്ടി​​ക്കൊ​​ല​​പ്പെ​​ടു​​ത്തി. സം​​ഭ​​വ​​ത്തി​​നു​​ശേ​​ഷം യു​​വാ​​വ് പോ​​ലീ​​സി​​ൽ കീ​​ഴ​​ട​​ങ്ങി. മ​​റ​​വ​​ൻ​​തു​​രു​​ത്ത് ശി​​വ​​പ്ര​​സാ​​ദ​​ത്തി​​ൽ ഗീ​​ത (60), ശി​​വ​​പ്രി​​യ (35) എ​​ന്നി​​വ​​രാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ മ​​റ​​വ​​ന്‍​തു​​രു​​ത്ത് വാ​​ളോ​​ര്‍​മം​​ഗ​​ല​​ത്താ​​ണ് നാ​​ടി​​നെ ന​​ടു​​ക്കി​​യ കൊ​​ല​​പാ​​ത​​കം ന​​ട​​ന്ന​​ത്. കൊ​​ല​​യ്ക്ക് ശേ​​ഷം നാ​​ലു വ​​യ​​സു​​ള്ള മ​​ക​​ൾ​​ക്കൊ​​പ്പം മ​​രു​​മ​​ക​​ന്‍ നി​​ധീ​​ഷ് (39) നേ​​രേ​​ക​​ട​​വി​​ലെ ബ​​ന്ധു വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ൾ വ​​സ്ത്ര​​ത്തി​​ൽ ചോ​​ര പു​​ര​​ണ്ടി​​രി​​ക്കു​​ന്ന​​തു ക​​ണ്ട് ബ​​ന്ധു​​ക്ക​​ൾ ചോ​​ദി​​ച്ച​​പ്പോ​​ഴാ​​ണ് ഇ​​യാ​​ൾ കൊ​​ല​​പാ​​ത​​ക​​ത്തെ​​ക്കു​​റി​​ച്ച് പ​​റ​​ഞ്ഞ​​ത്. പി​​ന്നീ​​ട് ബ​​ന്ധു​​ക്ക​​ൾ പോ​​ലീ​​സി​​ൽ വി​​വ​​ര​​മ​​റി​​യി​​ച്ച​​തി​​നെ ത്തു​​ട​​ർ​​ന്ന് ഇ​​യാ​​ൾ പോ​​ലീ​​സി​​ൽ കീ​​ഴ​​ട​​ങ്ങി.

കൈ​​ക്ക് പ​​രി​​ക്കേ​​റ്റ നി​​ധീ​​ഷി​​നെ പോ​​ലീ​​സ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ശി​​വ​​പ്രി​​യ​​യെ ക​​ട്ടി​​ലി​​ലും ഗീ​​ത​​യെ നി​​ല​​ത്തു​​മാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട നി​​ല​​യി​​ല്‍ ക​​ണ്ട​​ത്.
കു​​റ​​ച്ചു​​നാ​​ളു​​ക​​ളാ​​യി കു​​ടും​​ബ​​വു​​മാ​​യി അ​​ക​​ന്നു​​ക​​ഴി​​യു​​ന്ന നി​​ധീ​​ഷ് ഉ​​ദ​​യ​​നാ​​പു​​രം നേ​​രേ​​ക​​ട​​വ് ഭാ​​ഗ​​ത്ത് ഒ​റ്റ​യ്ക്കു താ​​മ​​സി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​വി​​ടെനി​​ന്നെ​​ത്തി​​യാ​​ണ് കൃ​​ത്യം നി​​ര്‍​വ​​ഹി​​ച്ച​​ത്. ഭാ​​ര്യ​​ക്കൊ​​പ്പ​മു​​ണ്ടാ​​യി​​രു​​ന്ന നാ​​ല് വ​​യ​​സു​​ള്ള പെ​​ൺ​​കു​​ഞ്ഞി​​നെ ഇ​​യാ​​ള്‍ എ​​ടു​​ത്തു​​കൊ​​ണ്ട് പോ​​യി. ക​​ന​​ത്ത മ​​ഴ​​യാ​​യി​​രു​​ന്ന​​തി​​നാ​​ല്‍ സ​​മീ​​പ​​വാ​​സി​​ക​​ള്‍ ആ​​രും​​ത​​ന്നെ സം​​ഭ​​വം അ​​റി​​ഞ്ഞി​​ല്ല. നേ​​രേ​ക​​ട​​വി​​ലെ വീ​​ട്ടി​​ൽ പ​​പ്പ​​ടം നി​​ർ​​മി​​ച്ചു വി​​ൽ​​പ്പ​​ന ന​​ട​​ത്തി​​വ​​രി​​ക​​യാ​​യി​​രു​​ന്നു നി​​ധീ​​ഷ്. ഒ​​ന്ന​​ര വ​​ര്‍​ഷ​​ം മു​​മ്പ് ഗ​​ള്‍​ഫി​​ല്‍നി​​ന്ന് അ​​വ​​ധി​​ക്കെ​​ത്തി​​യ ഗീ​​ത​​യു​​ടെ മ​​ക​​ന്‍ തു​​റു​​വേ​​ലി​​ക്കു​​ന്നി​​ലു​​ണ്ടാ​​യ ബൈ​​ക്ക് അ​​പ​​ക​​ട​​ത്തി​​ല്‍ മ​​ര​​ണ​​പ്പെ​​ട്ടി​​രു​​ന്നു.
പി​​ന്നീ​​ട് ഗീ​​ത​​യ്‌​​ക്കൊ​​പ്പ​മാ​​യി​​രു​​ന്നു മ​​ക​​ളും മ​​രു​​മ​​ക​​നും താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്.