പൂഞ്ഞാർ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ: യുവമോർച്ച പ്രക്ഷോഭത്തിലേക്ക്
1466688
Tuesday, November 5, 2024 7:12 AM IST
പൂഞ്ഞാർ: ഈരാറ്റുപേട്ട-പൂഞ്ഞാർ സംസ്ഥാന ഹൈവേയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിലും പൂഞ്ഞാർ - തെക്കേക്കര ഗവൺമെന്റ് ആശുപത്രിപ്പടി റോഡും, പൂഞ്ഞാർ - വെട്ടിപ്പറമ്പ്-തീക്കോയി റോഡും നന്നാക്കുന്നതിലും പൊതുമരാമത്ത് വകുപ്പും വാട്ടർ അഥോറിറ്റിയും തുടരുന്ന അലംഭാവത്തിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുവമോർച്ച പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി. ഇന്ന് വൈകുന്നേരം അഞ്ചിന് ആശുപത്രി പടിക്കൽ റോഡ് ഉപരോധം നടത്താൻ മണ്ഡലം പ്രസിഡന്റ് ജോയ്സ് വേണാടൻ അധ്യക്ഷത വഹിച്ച യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് രാജേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബർ ഷോൺ ജോർജ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസ് മൂവേലിൽ, റ്റിജോമോൻ മുഖാലക്കുന്നേൽ, സജിമോൻ കദളിക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.