കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗം വര്‍ധിക്കുന്നു
1466472
Monday, November 4, 2024 5:57 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗം വര്‍ധിക്കുന്നതായി താലൂക്ക് വികസന സമിതി യോഗത്തില്‍ പരാതി. ബസ് സ്റ്റാന്‍ഡില്‍ പോലീസിന്റെ സേവനം നിര്‍ബന്ധമാക്കണമെന്നും ആവശ്യം.
മിനിസിവില്‍ സ്റ്റേഷന് ഹാളില്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന്റെ അധ്യക്ഷതയില്‍ കൂടിയ താലൂക്ക് വികസന സമിതി യോഗത്തിലാണ് പരാതികളെത്തിയത്. കഴിഞ്ഞ വികസന സമിതിയില്‍ ലഭിച്ച പരാതികള്‍ക്ക് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുകയും പുതിയതായി 13 പരാതികള്‍ സ്വീകരിക്കുകയും ചെയ്തു.
ടൗണിലെ വഴിയോര വാഹന കച്ചവടങ്ങള്ക്കെതിരേയും കപ്പാട് ഭാഗത്തെ തോട് കൈയേറ്റം സംബന്ധിച്ചും പരാതികളെത്തി. ഇഞ്ചിയാനി - വട്ടക്കാവ് പ്രദേശത്ത് യാത്രാ സൗകര്യം ഇല്ലാത്തതു സംബന്ധിച്ചും പൊന്തന്‍പുഴ - പുളിക്കപാറ റോഡും, കാഞ്ഞിരപ്പള്ളി - തമ്പലക്കാട് - മഞ്ചക്കുഴി റോഡും തകര്‍ന്നത് സംബന്ധിച്ചും കപ്പാട് ഗവണ്മെന്റ് സ്കൂളിനു മുന്നില്‍ വാഹന വേഗത കുറയ്ക്കാനുള്ള ക്രമീകരണം നടത്തണമെന്നാവശ്യപ്പെട്ടും,
ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം ലഭിക്കുന്നില്ല, മുണ്ടക്കയം ഗവണ്മെന്റ് ആശുപത്രിയില്‍ എക്സ് റേ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങളിലും പരാതികളെത്തി.
പരാതികള്‍ സ്വീകരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഭൂരേഖ തഹസീൽദാർ പി.എസ്. സുനിൽകുമാർ, ഡപ്യൂട്ടി തഹസീൽദാർ ജെ. സിജു, ഹെഡ് ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസീൽദാർ വിനു സുകുമാർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
പോലീസ്, വാട്ടര്‍ അഥോറിറ്റി ഉള്‍പ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കാത്തതു സംബന്ധിച്ച് യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും യോഗം തീരുമാനിച്ചു.