വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും സംരക്ഷിക്കാന്‍ നിയമം വേണം : നാളെ തിരുനക്കരയില്‍ പ്രതിഷേധസംഗമം
1466469
Monday, November 4, 2024 5:57 AM IST
കോട്ടയം: വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും സംരക്ഷിക്കാന്‍ പുതിയനിയമം കൊണ്ടുവരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നാവശ്യപ്പെട്ട് ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 11നു തിരുനക്കരയില്‍ പ്രതിഷേധസംഗമം നടത്തും.
പലവിധ നിയമങ്ങൾമൂലം കാലാകാലങ്ങളായി നമ്മുടെ നാട്ടില്‍ നടന്നുവരുന്ന ഉത്സവങ്ങളിലും പെരുന്നാളിലും നേര്‍ച്ച ആഘോഷങ്ങളിലും ആനയെ എഴുന്നള്ളിക്കുന്നതിനും വെടിക്കെട്ട് നടത്തുന്നതിനും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ ഉത്സവങ്ങളും ആഘോഷങ്ങളും ആനയെഴുന്നള്ളത്തും പ്രതിസന്ധിയിലാകുമെന്നും പ്രശ്നം പരിഹരിക്കാന്‍ ഇരു സര്‍ക്കാരുകളും സംഘാടകരുടെ അഭിപ്രായങ്ങളും കേട്ട് നിയമ ഭേദഗതി കൊണ്ടുവരണമെന്നും ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഹരി ഉണ്ണിപ്പിള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് രാജേഷ് പല്ലാട്ട് ഉദ്ഘാടനം ചെയ്തു. ഭാരവഹികളായി ഡോ.എന്‍. ജയരാജ് എംഎല്‍എ (പ്രസിഡന്റ്), രാജേഷ് നട്ടാശേരി (വര്‍ക്കിംഗ് പ്രസിഡന്റ്), ഹരി ഉണ്ണിപ്പിള്ളി,
ടി.സി. ഗണേഷ്, ഡി. പ്രവീണ്‍ കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ബാബു പിഷാരടി (സെക്രട്ടറി), ശ്രീജിത്ത് എലിക്കുളം (സംഘടനാ സെക്രട്ടറി), അനി എലിക്കുളം, ഹരികൃഷ്ണന് പൊന്‍കുന്നം (ജോയിന്റ് സെക്രട്ടറിമാര്‍), ഉണ്ണി കിടങ്ങൂര്‍ (ട്രഷര്‍) അടങ്ങുന്ന 25 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.