കോ​ട്ട​യം: ദ​ര്‍​ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞ നാ​ലു ദി​വ​സം നീ​ണ്ടു​നി​ന്ന കോ​ട്ട​യം ക​ള്‍​ച്ച​റ​ല്‍ ഫെ​സ്റ്റി​ന് സ​മാ​പ​ന​മാ​യി. ദ​ര്‍​ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്രം, ഫി​ല്‍​കോ​സ്, ആ​ത്മ, ക​ളി​യ​ര​ങ്ങ്, നാ​ദോ​പാ​സ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കോ​ട്ട​യം ക​ള്‍​ച്ച​റ​ല്‍ ഫെ​സ്റ്റ് അ​ര​ങ്ങേ​റി​യ​ത്. അ​ക്ഷ​യ് പ​ദ്മ​നാ​ഭ​ന്‍ ചെ​ന്നൈ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സം​ഗീ​ത സ​ദ​സോ​ടു കൂ​ടി​യാ​ണ് ഫെ​സ്റ്റ് ആ​രം​ഭി​ച്ച​ത്.

തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ക​ലാ​ദ​ര്‍​ശ​ന അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള, ഫി​ല്‍​ക്കോ​സ് അ​വ​ത​രി​പ്പി​ച്ച നാ​ട​ന്‍​പാ​ട്ട്, ആ​ര്‍​എ​ല്‍​വി പ്ര​ദീ​പ് കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത നൃ​ത്യ​ധ്വ​നി, ആ​ത്മ അ​വ​ത​രി​പ്പി​ച്ച കാ​ട്ടു​കു​തി​ര, ക​ളി​യ​ര​ങ്ങ് അ​വ​ത​രി​പ്പി​ച്ച കി​രാ​തം ക​ഥ​ക​ളി എ​ന്നി​വ​യാ​യി​രു​ന്നു ഫെ​സ്റ്റി​ല്‍ അ​ര​ങ്ങേ​റി​യ ക​ലാ​പ​രി​പാ​ടി​ക​ള്‍.

ദ​ര്‍​ശ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​എ​മി​ല്‍ പു​ള്ളി​ക്കാ​ട്ടി​ല്‍, ആ​ത്മ പ്ര​സി​ഡ​ന്‍റ് ആ​ര്‍​ട്ടി​സ്റ്റ് സു​ജാ​ത​ന്‍, ക​ളി​യ​ര​ങ്ങ് സെ​ക്ര​ട്ട​റി എം.​ഡി. സു​രേ​ഷ് ബാ​ബു, ഫി​ല്‍​ക്കോ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി തോ​മ​സ്, നാ​ദോ​പാ​സ​ന സെ​ക്ര​ട്ട​റി കോ​ട്ട​യം ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പി.​കെ. ആ​ന​ന്ദ​ക്കു​ട്ട​ന്‍, ജി​ജോ വി. ​ഏ​ബ്ര​ഹാം, രാ​ജേ​ഷ് പാ​മ്പാ​ടി, പ​ത്മ​നാ​ഭ സ്വാ​മി തു​ട​ങ്ങി​യ​വ​ര്‍ ഫെ​സ്റ്റി​ന് നേ​തൃ​ത്വം കൊ​ടു​ത്തു.