കാർഷിക മേഖല നിരാശയുടെ നിഴലിൽ: തോമസ് ഉണ്ണിയാടൻ
1466251
Sunday, November 3, 2024 7:29 AM IST
വൈക്കം: കാർഷിക മേഖലയുടെ നിലനിൽപ്പിന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ആത്മാർഥമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ. സംസ്ഥാന കേരകർഷക സൗഹൃദ സംഗമത്തിന്റെ തുടർച്ചയായി നടന്ന നേതൃസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗത സംഘം കൺവീനർ പോൾസൺ ജോസഫ് അധ്യക്ഷത വഹിച്ചു. കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, ജനറൽ സെക്രട്ടറി ജോസ് ജയിംസ് നിലപ്പന, സിറിൾ ജോസഫ്, ജയിംസ് കടവൻ, തങ്കമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.