കൊച്ചിൻ സിമന്റ്സിലെ ബോണസ് പ്രശ്നം ഒത്തുതീർപ്പായി
1466248
Sunday, November 3, 2024 7:29 AM IST
വെള്ളൂർ: കൊച്ചിൻ സിമന്റ്സിലെ ബോണസ് പ്രശ്നം ഒത്തുതീർപ്പായി. കോട്ടയം ജില്ലാ ലേബർ ഓഫീസിൽ ഡെപ്യൂട്ടി ലേബർ കമ്മീഷണർ, ഡിഎൽഎ മിനോയ് ജയിംസ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ യൂണിയൻ പ്രതിനിധികളും സിസിഎൽ മാനേജ്മെന്റ് അധികൃതരും പങ്കെടുത്തു.
ചർച്ചയിൽ 8.33ശതമാനം ബോണസും 9.92 ശതമാനം എക്സ്ഗ്രേഷ്യയും 6000 രൂപഅഡ്വാൻസും കൊടുക്കുവാൻ തീരുമാനമായി. യൂണിയൻ പ്രതിനിധികളായി കെടിയുസിക്കുവേണ്ടി യൂണിയൻ ജനറൽ സെക്രട്ടറി കെ.സി. ജയിംസ്, സെക്രട്ടറി ഒ.പി. ജയിംസ്, ടി.ബി. പ്രകാശ്, കെ.കെ. ചെറിയാൻ എന്നിവരും സിഐടിയുവിനെ പ്രതിനിധീകരിച്ച് യു. ചന്ദ്രശേഖരൻ, സുബിൻഎം. നായർ, കെ.ആർ. മനോജ്,
പി.വി. മനോജ് എന്നിവരും മാനേജ്മെന്റ് പ്രതിനിധികളായി എം. പ്രഭാകർ കിനി, ജെയിൻ എം. ജോസഫ്, വിനോദ് കുമാർ, ശ്രീനാഥ് എന്നിവരും പങ്കെടുത്തു.