റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന്
1466247
Sunday, November 3, 2024 7:29 AM IST
കടുത്തുരുത്തി: കടുത്തുരുത്തിയിലെ തകര്‍ന്നുകിടക്കുന്ന വിവിധ റോഡുകള്‍ ശബരിമല തീര്‍ഥാടനത്തിന്റെ തിരക്ക് ആരംഭിക്കുന്നതിനു മുമ്പായി സഞ്ചാരയോഗ്യമാക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യ പ്പെട്ടു.
കേരള കോണ്‍ഗ്രസ് കടുത്തുരുത്തി, മുളക്കുളം, ഞീഴൂര്‍ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അറുന്നൂറ്റിമംഗലം സെന്‍ട്രല്‍ ജംഗ്ഷനില്‍ നടത്തിയ ജനകീയ പ്രതിഷേധ സമരവും കൂട്ടധര്‍ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് കണ്ണന്തറ, ജോസ് വഞ്ചിപ്പുര, ജോണി കണിവേലി, ബോബന് മഞ്ഞളാമലയില്‍, ജയിംസ് തത്തംകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.