മ​ണി​യം​കു​ന്ന്: സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ലെ ദീ​ർ​ഘ​കാ​ല​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി കു​ഴ​ൽകി​ണ​ർ പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​യി. വേ​ന​ൽ​ക്കാ​ല​മാ​യാ​ൽ ഈ ​മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ജ​ല​ക്ഷാ​മ​ത്തി​ന്‍റെ രൂ​ക്ഷ​ത മ​ന​സി​ലാ​ക്കി ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​മെ​ന്ന വാ​ഗ്ദാ​ന പ്ര​കാ​രം എം​എ​ൽ​എ സ​ർ​വീ​സ് ആ​ർ​മി പൂ​ഞ്ഞാ​റു​മാ​യി സ​ഹ​ക​രി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കു​ഴ​ൽകി​ണ​റി​ന്‍റെ സ്വി​ച്ച്ഓ​ൺ ക​ർ​മം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​ നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് തെ​രു​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റ്റീ​ന ജോ​സ്, പൂ​ഞ്ഞാ​ർ പഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സുകു​ട്ടി ക​രി​യാ​പു​ര​യി​ടം, പദ്ധ​തി കോ-ഓ​ർ​ഡി​നേ​റ്റ​ർ അ​ല​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​യി ഫിലി​പ്പ്, പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.