അകലക്കുന്നം പഞ്ചായത്തിൽ ശുചിത്വ സർവേയ്ക്ക് തുടക്കം
1466005
Sunday, November 3, 2024 4:39 AM IST
അകലക്കുന്നം: അകലക്കുന്നം പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് നടപ്പിലാക്കിയ ശുചിത്വഭവന പദ്ധതിയുടെ സര്‍വേയ്ക്ക് തുടക്കം. സര്‍വേയുടെ ഉദ്ഘാടനം പഞ്ചായത്ത് ആസൂത്രണസമിതിയംഗം മണലുങ്കല്‍ ഏബ്രഹാം കുഴിപ്പള്ളിയുടെ വസതി സന്ദര്‍ശിച്ച് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിര്‍കുമാര്‍, വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം, മെംബര്‍മാരായ ശ്രീലത ജയന്, ജാന്‍സി ബാബു, രാജശേഖരന്‍നായര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു സജി, ഹരിതകര്‍മസേന പ്രതിനിധി സ്മിത, ശുചിത്വമിഷന് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ പങ്കെടുത്തു.
തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകരും എന്‍എസ്എസ് വോളണ്ടിയർമാരും ഒരു മാസത്തിനുള്ളിൽ പഞ്ചായത്തിലെ 15 വാര്‍ഡുകളിലെ മുഴുവന്‍ വീടുകളും കയറി ശുചിത്വനിലവാരം രേഖപ്പെടുത്തും.ഏറ്റവും നല്ല രീതിയില്‍ വീട് പരിപാലിക്കുന്ന 15 കുടുംബങ്ങളെ ആദ്യം കണ്ടെത്തും. ഇവരില്‍നിന്നു പഞ്ചായത്തുതല വിദഗ്ധസമിതി മൂന്നു കുടുംബങ്ങളെ കണ്ടെത്തി അവാര്‍ഡുകളും പ്രശംസാപത്രവും നൽകും.