തിരുസ്വരൂപ പ്രയാണം സമാപിച്ചു
1461315
Tuesday, October 15, 2024 7:28 AM IST
കടുത്തുരുത്തി: സെന്റ് മേരീസ് താഴത്തുപള്ളി ഫൊറോനായിലെ വിവിധ ദേവാലയങ്ങളിലൂടെ നടന്ന പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപ പ്രയാണം സമാപിച്ചു. എസ്എംവൈഎം, മാതൃവേദി, ലീജിയന് ഓഫ് മേരി എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് തിരുസ്വരൂപ പ്രയാണം നടത്തിയത്.
ഫൊറോനായുടെ കീഴില്‍ വരുന്ന മാന്നാര്‍ സെന്റ് മേരീസ്, കീഴൂര്‍ മൗണ്ട് കാര്‍മല്‍, പൂഴിക്കോല്‍ സെന്റ് ആന്റണീസ്, അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റ പള്ളി, തുരുത്തിപ്പള്ളി സെന്റ് ജോണ്‍സ് എന്നീ ദേവാലയങ്ങളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലൂടെയാണ് തിരുസ്വരൂപ പ്രയാണം നടന്നത്. തുരുത്തിപ്പള്ളി ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ കടുത്തുരുത്തി ഫൊറോനാപള്ളിയില്‍ സമാപിച്ച പ്രയാണത്തെ ഫൊറോനാ ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
തുരുത്തിപ്പള്ളി വികാരി ഫാ.ജോസ് നെല്ലിക്കാത്തെരുവിലിന്റെ പക്കല്‍നിന്നും ദൈവമാതാവിന്റെ തിരുസ്വരൂപം ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് നടന്ന സമ്മേളനം ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
എസ്എംവൈഎം ഫൊറോനാ ഡയറക്ടര്‍ ഫാ.ജോസഫ് ചീനോത്തുപ്പറമ്പില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫാ.ജോസ് നെല്ലിക്കാത്തെരുവില്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ പ്രതിനിധികള്‍ പ്രസംഗിച്ചു.