കെജിഎൻഎ സംസ്ഥാന സമ്മേളനം കോട്ടയത്ത് നാളെ തുടങ്ങും
1461054
Monday, October 14, 2024 11:50 PM IST
കോട്ടയം: കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷന് 67-ാം സംസ്ഥാന സമ്മേളനം നാളെ മുതല്‍ 18 വരെ കോട്ടയത്ത് നടക്കും. നാളെ രാവിലെ 9.30നു സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഹാളില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ മഹിളാ അസോസിയേഷന് അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സി.ടി. നുസൈബ അധ്യക്ഷത വഹിക്കും.
17നു രാവിലെ 8.30ന് മാമ്മന്‍ മാപ്പിള ഹാളില്‍ ചേരുന്ന പ്രതിനിധി സമ്മേളനം കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിനു സുഹൃദ് സമ്മേളനം എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും വൈകുന്നേരം 6.30ന് കലാസന്ധ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും ഉദ്ഘാടനം ചെയ്യും.
18നു രാവിലെ ഒമ്പതിന് സെമിനാര്‍ മന്ത്രി വീണാ ജോര്‍ജും ഉച്ചയ്ക്ക് 12നു യാത്രയയപ്പ് സമ്മേളനം സി.എസ്. സുജാതയും ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് തിരുനക്കര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം രക്ഷാധികാരി കെ. അനില്‍കുമാര്‍, കെജിഎന്‍എ സംസ്ഥാന പ്രസിഡന്റ് സി.ടി. നുസൈബ, ജനറല്‍ സെക്രട്ടറി ടി. സുബ്രഹ്മണ്യന്, സെക്രട്ടേറിയറ്റംഗം എ. ശ്രീജിത്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഹേന ദേവദാസ് എന്നിവര്‍ പങ്കെടുത്തു.