കോഴാ ജില്ലാ കൃഷിത്തോട്ടത്തിൽ ‘വിശേഷം’ നവാതിഥിയായി ‘കാത്തു’
1461048
Monday, October 14, 2024 11:38 PM IST
കുറവിലങ്ങാട്: കോഴായിലെ പതിറ്റാണ്ടുകൾ പിന്നിട്ട ജില്ലാ കൃഷിത്തോട്ടത്തിൽ നിന്ന് ഒരു കൊച്ചു വിശേഷംകൂടി...! ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു വിശേഷം ഉണ്ടാവുന്നത്. പരിചാരകർക്കും ഉദ്യോഗസ്ഥർക്കും സന്തോഷം ഇരട്ടിപ്പിച്ച് കൃഷിത്തോട്ടത്തിലെ ഗോശാലയിൽ ഒരു കൊച്ച് അതിഥികൂടിയെത്തിയിരിക്കുന്നു.
ഇവിടെയുള്ള നാല് കാസർഗോഡ് കുള്ളൻ പശുക്കളിൽ ഒന്ന് കഴിഞ്ഞ ആഴ്ചയാണ് പ്രസവിച്ചത്. പുതിയ അതിഥിയെ ‘’കാത്തു’’ എന്ന ഓമനപ്പേരിട്ടാണ് തൊഴിലാളികൾ വിളിക്കുന്നത്. മറ്റു രണ്ടു പശുക്കിടാരികളും ഗർഭിണികളാണെന്നതിനാൽ തൊഴുത്തിലെ ഇളം തലമുറയുടെ എണ്ണം ഇനിയും ഉയരും.
ജില്ലാകൃഷിത്തോട്ടത്തിൽ ആവശ്യത്തിന് ചാണകം ലഭ്യമാക്കാൻ പുതിയ പദ്ധതിയിലൂടെ കഴിയുമെന്നത് വലിയ നേട്ടമാണ്.