പരിക്കേറ്റു
1461032
Monday, October 14, 2024 11:37 PM IST
പാലാ: തെരുവുനായ വട്ടംചാടിയതിനെത്തുടര്ന്നു ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് പരിക്കേറ്റ കട്ടപ്പന വട്ടമല സ്വദേശി മിഥുന് ബിജുവിനെ (19) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി കട്ടപ്പന ഭാഗത്തായിരുന്നു അപകടം.
പാലാ: വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് പരിക്കേറ്റ തിരുവനന്തപുരം സ്വദേശി അച്യുത് ഉണ്ണിത്താനെ ( 26) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി ഭാഗത്തായിരുന്നു അപകടം.
പാലാ: തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്നു സ്കൂട്ടര്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് പരിക്കേറ്റ പാലാ സ്വദേശിനി ബീനയെ (53) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. 10.30 ന്ഏറ്റുമാനൂര്‍ ടൗണിന് സമീപത്തായിരുന്നു അപകടം.