ഇല്ലിക്കൽകല്ലിൽ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചു; 20 പേർക്കു പരിക്ക്
1460872
Monday, October 14, 2024 3:35 AM IST
ഈരാറ്റുപേട്ട: ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ടു മരത്തിലിടിച്ച് കുട്ടികളടക്കം 20 പേർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ 10നാണ് അപകടമുണ്ടായത്. മേലടുക്കം-ഇല്ലിക്കൽക്കല്ല് റോഡിൽ മാന്താനം ഭാഗത്തായിരുന്നു അപകടം. ആലപ്പുഴയിൽനിന്നുള്ള സഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്.
ഇല്ലിക്കൽക്കല്ല് കണ്ടു മടങ്ങിവരവേ ഇറക്കത്തിൽ ബസിനു നിയന്ത്രണം നഷ്ടമാവുകയായിരുന്നു. നിസാരമായി പരിക്കേറ്റ എല്ലാവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.
ബസ് റോഡരികിലെ റബർമരത്തിൽ ഇടിച്ചാണ് നിന്നത്. ബസ് താഴേക്ക് പതിച്ചിരുന്നെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു.