കരൂര്‍ പഞ്ചായത്തില്‍ വ്യാജമദ്യ വില്പനയെന്നു പരാതി
1460709
Saturday, October 12, 2024 3:39 AM IST
പാലാ: കരൂര്‍ പഞ്ചായത്ത് കേന്ദ്രീകരിച്ച് ലഹരി-മാഫിയാ സംഘങ്ങള്‍ വ്യാപകമെന്നു പരാതി. കരൂര്‍ പഞ്ചായത്തിലെ വള്ളിച്ചിറ, ആശാനിലയം, മുണ്ടുപാലം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വ്യാജമദ്യ വില്പനയും നിരോധിത ലഹരി വ്യാപാരങ്ങളും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പരാതി നല്‍കിയത്.
സന്ധ്യ കഴിഞ്ഞാല്‍ ലഹരി മാഫിയയുടെ സാന്നിധ്യംമൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ഭീഷണിയും അസൗകര്യങ്ങളും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
വിഷയത്തിനു പരിഹാരം കാണാന്‍ എക്സൈസ് സംഘത്തിന്റെ കര്‍ശന ഇടപെടല്‍ ആവശ്യപ്പെട്ട് പാലാ എക്സൈസ് റേഞ്ച് ഓഫീസര്‍ ബി. ദിനേശിന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആല്ബിന് ഇടമനശേരി, നേതാക്കളായ ജേക്കബ് അല്‍ഫോന്‍സ ദാസ്, അക്ഷയ്, കിരണ്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് പരാതി നൽകി.