സഞ്ജീവനിയില്‍ മാനസികാരോഗ്യ ദിനാചരണം
1460593
Friday, October 11, 2024 7:05 AM IST
നെടുംകുന്നം: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് നെടുംകുന്നം സഞ്ജീവനി മാനസിക പുനരധിവാസ കേന്ദ്രത്തില്‍ മാനസികാരോഗ്യ ദിനം ആചരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് മുന്‍ പ്രഫസര്‍ ഡോ. എന്‍.ഡി. മോഹന്‍ ഉദ്ഘാടനം ചെയ്തു.
തൊഴിലിടങ്ങളില്‍ മാനസികാരോഗ്യത്തിന് നല്‍കേണ്ട മുന്‍ഗണന എന്ന വിഷയത്തെ ആസ്പദമാക്കി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ മാനസികാരോഗ്യ വിഭാഗം ഡോക്ടർ ഷാഹുല്‍ അമീന് ക്ലാസ് നയിച്ചു.
സഞ്ജീവനി ഡയറക്ടര്‍ ഫാ. ജേക്കബ് വട്ടയ്ക്കാട്ട്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആന്റണി തറക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.