ജന്മദിനം ആഘോഷിച്ചു
1460590
Friday, October 11, 2024 7:05 AM IST
വൈക്കം: കേരള കോൺഗ്രസ് എമ്മിന്റെ അറുപതാം ജന്മദിനം വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം ടൗൺ, ആറാട്ടുകുളങ്ങര എന്നിവിടങ്ങളിൽ ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് ജോസ് പള്ളിവാതുക്കൽ പതാക ഉയർത്തി.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഏബ്രഹാം പഴയകടവൻ, സംസ്ഥാന കമ്മിറ്റി അംഗം ജിജോ കൊളുത്തുവായിൽ, ജോളി ചോലങ്കേരിൽ, ഷിബി സന്തോഷ്, ജോസ് കടവിത്തറ, ജോസഫ് കാട്ടുമുറി, ജോമി കിളിയന്തറ, അജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
തലയോലപ്പറമ്പ്: കേരള കോൺഗ്രസ്-എം 60-ാം ജന്മദിനം തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. പതാക ഉയർത്തിയതിനുശേഷം നടന്ന യോഗം സി.ജെ. ജോൺ പാലയ്ക്കക്കാല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആന്റണി കളമ്പുകാടൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം പി.വി. കുര്യൻ പ്ലാക്കോട്ടയിൽ, പോൾ അലക്സ് പാറശേരി, ജോർജ് പുത്തൻപുര, സിബി ഉപ്പാണിയിൽ, ഒ.പി. ബാബു കാലായിൽ, ടോമി പാലച്ചുവട്ടിൽ, ജോർജുകുട്ടി കാണാത്ത്, പ്രസന്ന കിഴക്കേടത്ത്, ആൽവിൻ അരയത്തേൽ, ഉമ്മച്ചൻ മുണ്ടിയിൽ, ജോമോൻ അമ്പലം, ബൈജു ചന്തേ കൊല്ലംപറമ്പിൽ, പ്രവീൺ കുറിച്ചി, തോമസ് തുണ്ടുപറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.
തലയാഴം: കേരള കോൺഗ്രസ്-എം തലയാഴം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടിയുടെ 60-ാം ജന്മദിനം ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് എൻ. സോമൻ പതാക ഉയർത്തി. തുടർന്ന് മധുര പലഹാരം വിതരണം ചെയ്തു. സംസ്ഥാനകമ്മിറ്റിയംഗം ബിജു പറപ്പളളി ജന്മദിനസന്ദേശം നൽകി. ഷാജി ചില്ലയ്ക്കൽ,സണ്ണി മലയിൽ, ജോമോൻ കൈതക്കാട്ട്, ബിനീഷ് തൈത്തറ തുടങ്ങിയർ പ്രസംഗിച്ചു.
ടിവിപുരം: കേരള കോൺഗ്രസ്-എം 60-ാം ജന്മദിനത്തോടനുബന്ധിച്ച് ടിവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടശേരിയിൽ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് ടെൽസൺ തോമസ് വെട്ടിക്കാപ്പള്ളി പതാകയുയർത്തി. തുടർന്ന് മധുരപലഹാര വിതരണവും നടത്തി.
ജോർജ് മറ്റപ്പള്ളി, ടോണി ചക്കുങ്കൽ, ബിനീഷ് ബാബു, ജോസ് വള്ളപ്പുരക്കൽ, സിബി പുത്തനങ്ങാടി, അഡ്വ. എലിസബത്ത് മാത്യു, മഞ്ജു ഷിബു, സേവിച്ചൻ കനകക്കുന്നേൽ, ടിജോ പാലേത്ത് എന്നിവർ സംബന്ധിച്ചു.
കടുത്തുരുത്തി: കേരള കോണ്‍ഗ്രസ് ജന്മദിനത്തോടനുബന്ധിച്ചു കടുത്തുരുത്തി ടൗണില്‍ കേരള കോണ്‍ഗ്രസ്-എം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷം നടത്തി.
മണ്ഡലം പ്രസിഡന്റ് സന്തോഷ് ജേക്കബ് പതാക ഉയര്‍ത്തി. കെ.ടി. സിറിയക്, ജോസ് മുണ്ടകുന്നേല്, അജയ് ആശാന്‍പറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.