നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം:വിളംബരദീപം തെളിഞ്ഞു
1460462
Friday, October 11, 2024 5:19 AM IST
ചങ്ങനാശേരി: അതിരൂപതയുടെ നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണത്തിന്റെയും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനുള്ള നന്ദിപ്രകാശനത്തിന്റെയും ഒരുക്കങ്ങളുടെ മുന്നോടിയായി കത്തീഡ്രല്‍പള്ളി അങ്കണത്തില്‍ വിളംബരദീപം തെളിഞ്ഞു. 31ന് മെത്രാപ്പോലീത്തന്പള്ളിയിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. വികാരി റവ. ഡോ.ജോസ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ജനറല്‍ കോ-ഓർഡിനേറ്റര്‍മാരായ റവ.ഡോ. തോമസ് കറുകക്കളം, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഫാ. മാത്യു മാറാട്ടുകളം, ഫാ. ലിബിന് തുണ്ടുകുളം, ഡോ. പി.സി. അനിയന്‍കുഞ്ഞ്, ഡോ. റൂബിള്‍ രാജ്, പ്രഫ. ജോസഫ് ടിറ്റോ, സൈബി അക്കര, ജോമി കാവാലം, ബിനോ പാറക്കടവില്‍, ജോബി തൂമ്പുങ്കല്‍, എ.ജെ. ജോസഫ് ആലഞ്ചേരി, ലാലിച്ചന്‍ മുക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
ലാലി ഇളപ്പുങ്കല്‍, ചെറിയാന് നെല്ലുവേലി, ജോഷി കൊല്ലാപുരം, സോണി കണ്ടംകരി, ബിനു ഡൊമിനിക്, ജോസ്കുട്ടി കുട്ടംപേരൂര്‍, ആന്റണി മലയില്‍, സിബി വാണിയപുരയ്ക്കല്‍, ബാബു കളീക്കല്‍, സിസ്റ്റര്‍ ചെറുപുഷ്പം, ആന്‍സി ചേന്നോത്ത്, പരിമള്‍ ആന്റണി, ജോ കാവാലം തുടങ്ങിയവര്‍ പങ്കെടുത്തു.
പതിനായിരത്തോളം പേര്‍ക്ക് ശുശ്രൂഷാകര്മങ്ങളില് പങ്കെടുക്കുവാനുള്ള വേദിയുടെ നിര്‍മാണം കത്തീഡ്രല്‍ മൈതാനത്ത് പൂര്‍ത്തിയായി വരികയാണ്.