ഡ്രാഗൺ ബോട്ടിൽ തുഴയെറിയാൻ കുമരകം സ്വദേശികൾ ഹാോങ്കാേംഗിലേക്ക്
1460167
Thursday, October 10, 2024 6:25 AM IST
കുമരകം: ഇന്റർനാഷണൽ ഡ്രാഗൺ ബോട്ട് ഫെഡറേഷന്റെആഭിമുഖ്യത്തിൽ ഹോങ്കോംഗിൽ വച്ച് നടത്തുന്ന 15-ാമത് ഏഷ്യൻ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീമിലേക്ക് കുമരകം സ്വദേശികളായ രണ്ടു പോലീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുക്കപ്പെട്ടു.
കെഎപി 5-ാം ബെറ്റാലിയനിൽ സേവനമനുഷ്ഠിക്കുന്ന അനന്തുവും അരുണുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും കേരള പോലീസ് ബോട്ട് ക്ലബ്ബിൽ 2022, 2023 വർഷങ്ങളിലെ തുഴച്ചിൽ താരങ്ങൾ ആയിരുന്നു.
കുമരകം ഏലച്ചിറ വീട്ടിൽ ഷാബു-സിബി ദമ്പതികളുടെ മകനാണ് അനന്തു. ഭാര്യ ബിൻസി അയ്മനം സ്വദേശിനിയാണ്. മകൻ ഇഷാൻ. ചെങ്ങളം കേളക്കേരിച്ചിറ വീട്ടിൽ അനിയൻ-സുശീല ദമ്പതികളുടെ മകനാണ് അരുൺ. ഭാര്യ കേശിനി കുമരകം സ്വദേശിനിയാണ്. മകൻ ഇഹാൻ.