തപാൽ ദിനം: ഭീമന് ഇന്‍ലൻഡ് ലെറ്ററില്‍ തപാല്‍ ജീവനക്കാർക്കാർക്ക് ആശംസ
1460164
Thursday, October 10, 2024 6:25 AM IST
കോട്ടയം: ലോക തപാല്‍ ദിനത്തില്‍ ഭീമന് ഇന്‍ലൻഡ് ലെറ്ററില്‍ തപാല്‍ വകുപ്പ് ജീവനക്കാര്‍ക്ക് ആശംസ സന്ദേശവും ഒപ്പം മധുരവും കൈമാറി എന്‍എസ്എസ് വോളണ്ടിയേഴ്സ്.
നാട്ടകം ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിലാണ് ലോക തപാല്‍ ദിനത്തോടനുബന്ധിച്ചു ഭീമന് ലെറ്റര്‍ നിര്‍മിച്ച് അതില്‍ ആശംസ സന്ദേശങ്ങള്‍ എഴുതി തപാല്‍ വകുപ്പ് ജീവനക്കാര്‍ക്ക് കൈമാറിയത്. ജില്ലാ ചീഫ് പോസ്റ്റ് മാസ്റ്റര്‍ പി. വിജയലക്ഷ്മി സന്ദേശം ഏറ്റുവാങ്ങി.
ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ യുപി വിഭാഗം കുട്ടികള്‍ തങ്ങളുടെ അമ്മമാര്‍ക്കും ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്കും കത്തുകള്‍ അയച്ചു. നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ നോബിള്‍ ജോണ്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ബെന്നോ ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.