വോളി പരിശീലകന് ബാലകൃഷ്ണന് മാധവശേരി എൺപതിന്റെ നിറവില്‍
1460149
Thursday, October 10, 2024 6:25 AM IST
വൈക്കം: ഒട്ടേറെ വോളിബോള്‍ താരങ്ങളെ പരിശീലിപ്പിച്ച കെഎസ്ഇബിയുടെ മുന്‍ മുന്‍നിര താരം ബാലകൃഷ്ണന് മാധവശേരിക്ക് ഇന്നു 80-ാം പിറന്നാള്‍. ഇപ്പോഴും വൈക്കം വനിതാ സ്പോര്‍ട്ട്സ് അക്കാദമിയിലും വൈക്കത്തിന്റെ വിവിധ ഭാഗങ്ങളിലും പരിശീലകനാണ്.
വൈക്കം സ്പോര്‍ട്സ് അക്കാദയില്‍ നൂറു കണക്കിന് പെണ്‍കുട്ടികളാണ് ഹോക്കി, റോളര്‍ സ്പോര്‍ട്സ്, ഫുട്ബോള്‍ ഇനങ്ങളില്‍ പരിശീലിക്കുന്നത്. ഇതില്‍ അമ്പതോളം പേര്‍ക്ക് സ്റ്റേറ്റ് സ്കൂള്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സെലക്ഷന് ലഭിച്ചിട്ടുണ്ട്. വൈക്കം ഗവണ്മെന്റ് ജിഎച്ച്എച്ച്എസ് ,ടിവി പുരം ഗവണ്മെന്റ് എച്ച് എസ് എസ്, വൈക്കം വെസ്റ്റ് എച്ച് എസ്എസ്, വൈക്കം മുഹമ്മദ് ബഷീര്‍ സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് വനിതാ സ്പോര്‍ട്സ് അക്കാദമിയില്‍ ഉള്ളത്.
ബാലകൃഷ്ണന് മാധവശേരി മുന്നു വര്‍ഷമായി ആലപ്പുഴ ജില്ല വോളിബോള്‍ ടെക്നിക്കല്‍ കമ്മറ്റി രക്ഷാധികാരിയും സെലക്ടറുമാണ്.