ഒപ്പുശേഖരണം നടത്തി
1460148
Thursday, October 10, 2024 6:25 AM IST
കടുത്തുരുത്തി: ഇഎസ്എയുമായി ബന്ധപ്പെട്ട് എകെസിസി പൂഴിക്കോല്‍ സെന്റ് ആന്റണീസ് പള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇടവക തലത്തില്‍ നടന്ന ഒപ്പ് ശേഖരണം നടത്തി.
കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പരിസ്ഥിതി ദുര്‍ബല പ്രദേശം (ഇഎസ്എ) കരട് വിജ്ഞാപനത്തിലുള്ള ജനവാസ മേഖലകളും കൃഷി സ്ഥലങ്ങളെയും പൂര്‍ണമായി ഒഴിവാക്കണമെന്നും മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മീഷന് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഇടവക തല ഒപ്പ് ശേഖരണം നടത്തിയതിന്റെ രേഖകള്‍ ബന്ധപ്പെട്ട വകുപ്പിലേക്ക് തപാല്‍ വഴി അയയ്ക്കുന്നതിന്റെ ഉദ്ഘാടനം യൂണിറ്റ് രക്ഷാധികാരിയും പൂഴിക്കോല്‍ സെന്റ് ആന്റണീസ് പള്ളി വികാരിയുമായ ഫാ. ജോര്‍ജ് അമ്പഴത്തിനാല്‍ നിര്‍വഹിച്ചു.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് മങ്കുഴിക്കരി, രൂപത പ്രതിനിധി സലിന് കൊല്ലംകുഴി, ട്രസ്റ്റി ലൂക്കോസ് താന്നിനില്ക്കുംതടത്തില്, വാര്‍ഡ് മെമ്പര്‍ ജെസി ലൂക്കോസ്, രഞ്ചി സലിന്, ജയിംസ് പൊതിപറമ്പില്‍, മാത്യു കൊരക്കാലാ, ജോമോന് കരിക്കാട്ടില്‍, ജോജോ എളവേലില് തുടങ്ങിയവര്‍ പ്രസംഗിച്ചു.