കോ​​ട്ട​​യം: ല​​ണ്ട​​ന്‍ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ടൈം​​സ് ഹ​​യ​​ര്‍ എ​​ജ്യു​​ക്കേ​​ഷ​​ന്‍റെ വേ​​ള്‍​ഡ് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി റാ​​ങ്കിം​​ഗി​​ല്‍ എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യ്ക്ക് മി​​ക​​ച്ച നേ​​ട്ടം. 2025 വ​​ര്‍​ഷ​​ത്തേ​​ക്കു​​ള്ള റാ​​ങ്കിം​​ഗി​​ല്‍ സ​​ര്‍​വ​​ക​​ലാ​​ശാ​​ല 401 മു​​ത​​ല്‍ 500 വ​​രെ​​യു​​ള്ള റാ​​ങ്ക് വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് മു​​ന്നേ​​റി. 2024ലെ ​​റാ​​ങ്കിം​​ഗി​​ല്‍ 501- 600 റാ​​ങ്ക് വി​​ഭാ​​ഗ​​ത്തി​​ലാ​​യി​​രു​​ന്നു.

എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യ്ക്കു പു​​റ​​മെ ത​​മി​​ഴ്‌​​നാ​​ട്ടി​​ലെ അ​​ണ്ണാ സ​​ര്‍​വ​​ക​​ലാ​​ശാ​​ല, സി​​മാ​​റ്റ്‌​​സ് ഡീം​​ഡ് സ​​ര്‍​വ​​ക​​ലാ​​ശാ​​ല, ഹി​​മാ​​ച​​ല്‍ പ്ര​​ദേ​​ശി​​ലെ ശൂ​​ലി​​നി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ഓ​​ഫ് ബ​​യോ​​ടെ​​ക്‌​​നോ​​ള​​ജി ആ​​ൻ​​ഡ് മാ​​നേ​​ജ്‌​​മെ​​ന്‍റ് എ​​ന്നി​​വ മാ​​ത്ര​​മാ​​ണ് 401-500 റാ​​ങ്ക് വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള​​ത്. 115 രാ​​ജ്യ​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള 2092 വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന റാ​​ങ്ക് പ​​ട്ടി​​ക​​യി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യ ഒ​​ന്‍​പ​​താം വ​​ര്‍​ഷ​​വും യു​​കെ​​യി​​ലെ ഓ​​ക്‌​​സ​​ഫ​​ഡ് സ​​ര്‍​വ​​ക​​ലാ​​ശാ​​ല ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ര്‍​ത്തി. അ​​ധ്യാ​​പ​​നം, ഗ​​വേ​​ഷ​​ണ മി​​ക​​വ്, രാ​​ജ്യാ​​ന്ത​​ര വീ​​ക്ഷ​​ണം, വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യു​​മാ​​യു​​ള്ള സ​​ഹ​​ക​​ര​​ണം തു​​ട​​ങ്ങി 18 സൂ​​ച​​ക​​ങ്ങ​​ളെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് ടൈം​​സ് റാ​​ങ്കിം​​ഗ് ത​​യാ​​റാ​​ക്കു​​ന്ന​​ത്.

നാ​​ല്‍​പ്പ​​തു വ​​ര്‍​ഷം പി​​ന്നി​​ട്ട എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല കാ​​ല​​ത്തി​​ന്‍റെ​​യും സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ളു​​ടെ​​യും മാ​​റ്റ​​ത്തി​​നൊ​​ത്ത് വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ നി​​ല​​നി​​ര്‍​ത്തി​​വ​​രു​​ന്ന മി​​ക​​വി​​നു​​ള്ള അം​​ഗീ​​കാ​​ര​​മാ​​ണ് റാ​​ങ്കിം​​ഗി​​ലെ മു​​ന്നേ​​റ്റ​​മെ​​ന്ന് വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ ഡോ. ​​സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ര്‍ പ​​റ​​ഞ്ഞു. 2021 മു​​ത​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യി ടൈം​​സ് ഹ​​യ​​ര്‍ എ​​ജ്യു​​ക്കേ​​ഷ​​ന്‍ റാ​​ങ്കിം​​ഗി​​ല്‍ ഇ​​ടം നേ​​ടു​​ന്ന സ​​ര്‍​വ​​ക​​ലാ​​ശാ​​ല ഈ ​​വ​​ര്‍​ഷം ടൈം​​സ് യം​​ഗ് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി റാ​​ങ്കിം​​ഗി​​ല്‍ രാ​​ജ്യ​​ത്ത് ഒ​​ന്നാം സ്ഥാ​​ന​​വും ഏ​​ഷ്യ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി റാ​​ങ്കിം​​ഗി​​ല്‍ മൂ​​ന്നാം സ്ഥാ​​ന​​വും നേ​​ടി​​യി​​രു​​ന്നു.