വര്‍ഗീയ ശക്തികള്‍ക്കെതിരേ ജനാധിപത്യ പ്രതിരോധം രൂപപ്പെടണം: ഡോ. വര്‍ഗീസ് ജോര്‍ജ്
1459840
Wednesday, October 9, 2024 5:45 AM IST
ചങ്ങനാശേരി: കേരള സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്തുന്ന ശിഥിലീകരണ ശക്തികള്‍ക്കെതിരായി മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ ജനാധിപത്യ പ്രതിരോധം രൂപപ്പെടണമെന്ന് ആര്‍ജെഡി സംസ്ഥാന സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ്. രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ കണ്വന്ഷന് ചങ്ങനാശേരിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എം. നായര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ബെന്നി കുര്യന്, ജോണ്‍ മാത്യു മൂലയില്‍, ബെന്നി സി. ചീരഞ്ചിറ, പീറ്റര്‍ പന്തലാനി, ജോര്‍ജ് മാത്യു, ജോസ് മടുക്കക്കുഴി, ടി.എസ്. റഷീദ്, അഡ്വ. ഫിറോസ് മാവുങ്കല്‍, തോമസ് ടി. ഈപ്പന്, എം.കെ. അനില്‍കുമാര്‍, ഓമന വിദ്യാധരന്, പ്രിന്‍സ് തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. പൊതുജനങ്ങളില്‍നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ കെഎസ്ആര്‍ടിസി ഡിപ്പോകളിലും കൗണ്ടര്‍ തുറക്കുന്നതിന് കണ്വന്ഷന് തീരുമാനിച്ചു.