ലഹരിവിരുദ്ധ ബോധവത്കരണവും ശുചീകരണ പ്രവർത്തനങ്ങളും
1458522
Thursday, October 3, 2024 1:55 AM IST
കാഞ്ഞിരപ്പള്ളി: ഗാന്ധിജയന്തി ദിനത്തിൽ സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ജാഗ്രത ജ്യോതി -
ലഹരി വിരുദ്ധ ബോധവത്കരണവും ശുചീകരണ പ്രവർത്തനങ്ങളും നടത്തി. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മേഴ്സി ജോൺ, പിടിഎ പ്രസിഡന്റ് പി.ജെ. തോമസ് പഞ്ചായത്തംഗങ്ങളായ ബിജു പത്യാല, മഞ്ജു മാത്യു, സ്വരുമ പാലിയേറ്റീവ് കെയർ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.
ലഹരിമുക്ത ബോധവത്കരണ പരിപാടിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ഫ്ലാഷ് മോബും നൃത്തശില്പവും നടത്തി. വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ മിനി സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കി.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോബി ജോസഫ് സ്കൗട്ട് ആൻഡ് ഗൈഡ് ഓഫീസർ കെ. ജയറാണി, എച്ച്എസ്എസ്ടി അധ്യാപിക അഖില സോണി എന്നിവർ നേതൃത്വം നൽകി.