കഞ്ചാവ് കൈവശം വച്ച മൂന്ന് യുവാക്കളെ എക്സൈസ് സംഘം പിടികൂടി
1454174
Wednesday, September 18, 2024 11:36 PM IST
കാഞ്ഞിരപ്പള്ളി: കഞ്ചാവ് കൈവശം വച്ചതിന് മൂന്ന് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. വില്ലണി - മിച്ചഭൂമി റോഡില്‍ വച്ചു 135 ഗ്രാം കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ടുവന്ന തമ്പലക്കാട് തടമുറിയില്‍ ടി.എ. അലക്സി (21) നെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒന്നാം മൈലിന് സമീപത്തുനിന്ന് 15 ഗ്രാം കഞ്ചാവ് കൈവശം സൂക്ഷിച്ച കുറ്റത്തിന് കാഞ്ഞിരപ്പള്ളി ഒന്നാം മൈല്‍ ആനിക്കപറമ്പില് എസ്. സാബിത്ത് (27), 10 ഗ്രാം കഞ്ചാവ് സൂക്ഷിച്ചതിന് ഒന്നാം മൈല്‍ നെല്ലിമലപുതുപറമ്പില് ഫൈസല്‍ അഷ്റഫ് (29) എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ചാര്‍ജ് വഹിക്കുന്ന വി. അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ എഇഐ ടി.ജെ. മനോജ്, പ്രിവന്റീവ് ഓഫീസര്‍ ഇ.സി. അരുണ്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എന്‍. സുരേഷ് കുമാര്‍, കെ.എസ്. നിമേഷ്, കെ.വി. വിശാഖ്, സനല്‍ മോഹന്‍ ദാസ്, വിമന്‍ സിവില്‍ എക്സൈസ് ഓഫീസര്‍ സമീന്ദ്ര സിവില്‍ എക്സൈസ് ഡ്രൈവര്‍ മധു എന്നിവര്‍ പങ്കെടുത്തു.