അരുവിത്തുറ കോളജിലെ സഹപാഠികൾ 42 വർഷങ്ങൾക്കു ശേഷം ഒത്തൊരുമിച്ചു
1454169
Wednesday, September 18, 2024 11:36 PM IST
അരുവിത്തുറ: സെന്റ് ജോർജസ് കോളജിലെ 1979-82 ബാച്ച് ബിഎ ഇക്കണോമിക്സ് വിഭാഗം വിദ്യാർഥികളും അധ്യാപകരും 42 വർഷങ്ങൾക്കുശേഷം കോളജിൽ ഗ്രാൻഡ് റീയൂണിയൻ സംഘടിപ്പിച്ചു.
കോളജ് പ്രിൻസിപ്പൽ പ്രഫ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. ഇക്കണോമിക്സ് വകുപ്പ് മേധാവി ലിഡിയ ജോർജ്, റിട്ടയർ ചെയ്ത അധ്യാപകർ, 36 പൂർവ വിദ്യാർഥികളിൽ അമേരിക്ക മുതൽ അരുവിത്തുറ വരെയുള്ള 27 പേരും പങ്കെടുത്തു. മുൻ അധ്യാപിക പ്രഫ. സൗദാമിനി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രഫ. ക്ലാരമ്മ, പ്രഫ. ഏലിക്കുട്ടി, പ്രഫ. മാത്യു മുരിക്കൻ എന്നിവർക്കൊപ്പം പൂർവ വിദ്യാർഥികളുമായി അറിവും അനുഭവങ്ങളും പങ്കുവയ്ക്കുകയും ചെയ്തു.
വിദ്യാർഥികൾ അധ്യാപകർക്ക് സ്നേഹാദരം അർപ്പിച്ചതും മരണമടഞ്ഞ ഗുരുക്കന്മാരെയും കൂട്ടുകാരെയും ഓർമിച്ച് നടത്തിയ സ്മരണാഞ്ജലിയും ശ്രദ്ധേയമായി.
എല്ലാ പൂർവ വിദ്യാർഥികളും കോളജ് കാലത്തെ മധുരമൂറുന്ന ഓർമകളും ജീവിത വഴിയിലെ അനുഭവങ്ങളും അനുസ്മരിച്ച് പ്രസംഗിച്ചു. എല്ലാ വർഷവും സുഹൃദ്സംഗമങ്ങൾ നടത്താൻ തീരുമാനിച്ചാണ് കൂട്ടുകാർ പിരിഞ്ഞത്.