പുരസ്കാര വിതരണം നടത്തി
1454131
Wednesday, September 18, 2024 6:53 AM IST
കോട്ടയം: എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്ന കുട്ടികള്‍ക്ക് നല്‍കിവരുന്ന എന്‍.പി. രാജ് സ്മാരക വിദ്യാഭ്യാസ പുരസ്കാര വിതരണം നടത്തി.
എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കൊമേഴ്സ്യല്‍ ബാങ്ക് എംപ്ലോയീസ് കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോര്‍ജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.പി. ഉണ്ണികൃഷ്ണന് നായര്‍ മുഖ്യാതിഥിയായിരുന്നു. എസ്. ഹരിശങ്കര്‍, സന്തോഷ് സെബാസ്റ്റ്യന്‍, എ.ആര്. വൈശാഖ്, സുനീഷ് അഗസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.
വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.പി. ഉണ്ണികൃഷ്ണന് നായര്‍ക്കു കൈമാറി.