അതിരമ്പുഴ പള്ളിയിൽ വ്യാകുലമാതാവിന്റെ ദർശനത്തിരുനാൾ: ഇന്ന് കൊടിയേറ്റ്
1454126
Wednesday, September 18, 2024 6:53 AM IST
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശനത്തിരുനാളിന് ഇന്ന് കൊടിയേറും. രാവിലെ ആറിന് അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റും. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, ഫാ. അലക്സ് വടശേരിൽ സിആർഎം, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. നവീൻ മാമൂട്ടിൽ എന്നിവർ സഹകാർമികരാകും.
കൊടിയേറ്റിനെത്തുടർന്ന് ലദീഞ്ഞ്, വിശുദ്ധ കുർബാന. നാളെ രാവിലെ ആറിന് വിശുദ്ധ കുർബാന, ഏഴിന് ഇലക്തോർ വാഴ്ച, വിശുദ്ധ കുർബാന, വചന സന്ദേശം - ഫാ. ജസ്റ്റിൻ പുത്തൻപുരച്ചിറ തൈക്കളം. തുടർന്ന് പ്രസുദേന്തി തെരഞ്ഞെടുപ്പ്. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, വചന സന്ദേശം.
വെള്ളിയാഴ്ച രാവിലെ ആറിന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. ഏഴിന് വിശുദ്ധ കുർബാന. 10ന് തിരുവചന പ്രഘോഷണം. ഉച്ചയ്ക്ക് 12ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. വൈകുന്നേരം നാലിന് മധ്യസ്ഥ പ്രാർഥന, പ്രസുദേന്തി വാഴിക്കൽ, വിശുദ്ധ കുർബാന, വചന സന്ദേശം - ഫാ. സോണി പള്ളിച്ചിറ. തുടർന്ന് വാഹന വെഞ്ചരിപ്പ്.
ശനിയാഴ്ച രാവിലെ ആറിന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. എഴിന് വിശുദ്ധ കുർബാന, വചന സന്ദേശം : ഫാ. റ്റിജോ കക്കുഴി. തുടർന്ന് മേരി നാമധാരികളുടെ സംഗമം. വൈകുന്നേരം നാലിന് കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വലിയപള്ളിയിൽ നിന്ന് ചെറിയ പള്ളിയിലേക്ക് ജപമാല റാലി. അഞ്ചിന് തിരി വെഞ്ചരിപ്പ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, വചന സന്ദേശം - റവ.ഡോ. മാണി പുതിയിടം. തുടർന്ന് വലിയപള്ളി ചുറ്റി പ്രദക്ഷിണം, കപ്ലോൻ വാഴ്ച.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 5.15ന് ചെറിയപള്ളിയിൽ വിശുദ്ധ കുർബാന. ആറിന് വിശുദ്ധ കുർബാന - റവ.ഡോ. ജോസഫ് മുണ്ടകത്തിൽ. തുടർന്ന് പരിശുദ്ധ വ്യാകുലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ മോണ്ടളത്തിൽ പ്രതിഷ്ഠിക്കും. 7.45ന് വിശുദ്ധ കുർബാന, വചന സന്ദേശം - ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ. 10ന് തിരുനാൾ റാസ കുർബാന: ഫാ. ജേക്കബ് നടുവിലേക്കളം, വചനസന്ദേശം - ഫാ. റോബിൻസ് കുഴിക്കോട്ടിൽ.
വൈകുന്നേരം 5.15ന് വിശുദ്ധ കുർബാന, വചന സന്ദേശം:- ഫാ. റോജൻ നെൽപുരയ്ക്കൽ. തുടർന്ന് തിരുനാൾ പ്രദക്ഷിണം. വലിയപള്ളിയിൽനിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം വലിയപള്ളിയും ചെറിയപള്ളിയും ചുറ്റി വലിയ പള്ളിയിൽ സമാപിക്കും. തുടർന്ന് കൊടിയിറക്ക്. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം മദ്ബഹയിൽ പുനഃപ്രതിഷ്ഠിക്കും.23ന് രാവിലെ സമൂഹബലി, സെമിത്തേരി സന്ദർശനം, പ്രാർഥന.
പ്രസുദേന്തി സിബി ജേക്കബ് വേങ്ങത്തടത്തിൽ, കൈക്കാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റിൽ, കെ.എം. ചാക്കോ കൈതക്കരി, സെബാസ്റ്റ്യൻ മർക്കോസ് കുഴിന്തൊട്ടിയിൽ, ചെറിയാൻ കുര്യൻ കുഴുപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകും.