പെരുന്നയില്‍ ഉയരുന്നത് 15 ലക്ഷം ലിറ്ററിന്റെ ഓവര്‍ഹെഡ് ടാങ്ക്
1452255
Tuesday, September 10, 2024 7:18 AM IST
ചങ്ങനാശേരി: പെരുന്നയില്‍ ഉയരുന്നത് 15ലക്ഷം ലിറ്ററിന്റെ ഓവര്‍ഹെഡ് വാട്ടര്‍ടാങ്ക്. മന്ത്രി റോഷി അഗസ്റ്റിനും ജോബ് മൈക്കിള്‍ എംഎല്‍എയും സ്ഥലം സന്ദര്‍ശിച്ചു നിര്‍മാണ പുരോഗതി വിലയിരുത്തി. നിയോജക മണ്ഡലത്തിലെ നഗരസഭാ പ്രദേശങ്ങളിലും കുറിച്ചി പഞ്ചായത്ത്, വാഴപ്പള്ളി പഞ്ചായത്തിലെ പറാല്‍, വെട്ടിത്തുരുത്ത് ഭാഗങ്ങള്‍ക്കും പായിപ്പാട് പഞ്ചായത്തിലെ ളായിക്കാട്,
പൂവം പ്രദേശങ്ങളിലേയും ഏകദേശം 5000 കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുവാന്‍ സാധിക്കുന്നവിധമാണ് വാട്ടര്‍ ടാങ്കിന്റെ നിര്‍മാണം നടന്നു വരുന്നത്. 2023 സെപ്റ്റംബര്‍ മാസത്തില്‍ നിര്‍മാണമാരംഭിച്ച പ്രവൃത്തി നവംബറില്‍ പൂര്‍ത്തീകരിച്ചു കമ്മീഷന് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ആനന്ദാശ്രമം ഭാഗത്ത് നിര്‍മാണമാരംഭിച്ച വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മാണ പുരോഗതിയും മന്ത്രി വിലയിരുത്തി. ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നത്തോടെ മറ്റു പഞ്ചായത്തുകള്‍ക്കും കുടിവെള്ളം യഥേഷ്ടം ലഭിക്കും. സൂപ്രണ്ടിംഗ് എന്‍ജിനിയര്‍, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.