ഓണവിപണി ഉദ്ഘാടനം
1452001
Monday, September 9, 2024 11:46 PM IST
പൊൻകുന്നം: കൺസ്യൂമർ ഫെഡുമായി ചേർന്ന് പൊൻകുന്നം സഹകരണബാങ്ക് നടത്തുന്ന ഓണവിപണി ഇന്നു രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. സബ്സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങൾ ലഭിക്കും. ബാങ്കിന് എതിർവശത്ത് മംഗലത്ത് ബിൽഡിംഗിലാണ് വിപണി. ഉപഭോക്താക്കൾ റേഷൻകാർഡ് കൊണ്ടുവരണം.
എരുമേലി: സർവീസ് സഹകരണ ബാങ്കിന്റെ ഓണവിപണി 11ന് രാവിലെ 9.30ന് പ്രവർത്തനം ആരംഭിക്കും. എരുമേലി ചെമ്പകത്തുങ്കൽ സ്റ്റേഡിയത്തിൽ ബാങ്ക് പ്രസിഡന്റ് ഡൊമിനിക് ജോബും ചേനപ്പാടിയിൽ ഡയറക്ടർ ബോർഡ് അംഗമായ സുഷീൽ കുമാറും മണിപ്പുഴ ബ്രാഞ്ചിൽ ഡയറക്ടർ ബോർഡ് അംഗം ത്രേസ്യാമ്മ ഏബ്രഹാമും വിപണി ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കൾ റേഷൻ കാർഡുമായി എത്തണം.
എരുമേലി: കൃഷിഭവന്റെ നേതൃത്വത്തിൽ നാളെ മുതൽ 14 വരെ എരുമേലി പഞ്ചായത്ത് ഓഫീസിന് സമീപം ഓണസമൃദ്ധി വിപണി പ്രവർത്തിക്കും. കർഷകരിൽനിന്ന് പഴം, പച്ചക്കറി ഉൾപ്പെടെ വിപണി വിലയെക്കാൾ ഉത്പന്നങ്ങൾ പത്ത് ശതമാനം അധിക വില നൽകി വാങ്ങി സംഭരിച്ചാണ് വില്പന. 30 ശതമാനം വരെ വിലക്കിഴിവിലാണ് വിൽക്കുകയെന്ന് അധികൃതർ അറിയിച്ചു.
മുണ്ടക്കയം: മുണ്ടക്കയം സർവീസ് സഹകരണ ബാങ്കിന്റെ ആഭ്യമുഖ്യത്തിൽ നാളെമുതൽ ഓണവിപണി നടത്തും. രാവിലെ 10ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗം കാഞ്ഞിരപ്പള്ളി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഷെമീർ വി. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ അധ്യക്ഷത വഹിക്കും. യോഗത്തിൽ ബാങ്കിന്റെ പ്രവർത്തപരിധിയിലുള്ള മുണ്ടക്കയം, കുട്ടിക്കൽ പഞ്ചായത്തുകളിലെ മികച്ച കർഷകരെ ആദരിക്കും. സഹകരണ ഓഡിറ്റ് ഡയറക്ടർ ഇ.എസ്. സതി, സഹകരണവകുപ്പ് ഉദ്യോഗസ്ഥർ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, സഹകാരികൾ തുടങ്ങിയവർ പങ്കെടുക്കും. ഉപഭോക്താക്കൾ റേഷൻ കാർഡുമായി എത്തണം.