അതിജീവനം പരിസ്ഥിതി സംരക്ഷണത്തിലൂടെ മാത്രം. ഡോ വിനു ജെ. ജോർജ്
1443435
Friday, August 9, 2024 8:40 PM IST
അരുവിത്തുറ: പ്രകൃതിയിൽ മനുഷ്യന്റെ അതിജീവനം പാരിസ്ഥിതിക സംരക്ഷണത്തിലൂടെ മാത്രമെ സാധ്യമാകുവെന്ന് പ്രമുഖ പരിസ്ഥതി സംരക്ഷക പ്രവർത്തകനും മാന്നാനം കെ.ഇ കോളജിലെ അധ്യാപകനുമായ ഡോ. വിനു ജെ. ജോർജ്. അരുവിത്തുറ സെന്റ് ജോർജസ് കോളജ് പൊളിറ്റിക്സ് വിഭാഗം കോളജിന്റെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രം ഉണ്ടാവേണ്ട ചിന്തയല്ല പ്രകൃതി സംരക്ഷണമെന്നും അത് എല്ലാക്കാലത്തും ചെയ്യേണ്ട ഒന്നാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
"പ്രകൃതി - മനുഷ്യ സമന്വയം, ദുരന്തങ്ങളും സംരക്ഷണവും' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം സംഘടിപ്പിച്ചത്. ബർസാർ ഫാ. ബിജു കുന്നക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ. തോമസ് മാത്യു പുളിക്കൽ, പൊളിറ്റിക്സ് വിഭാഗം അധ്യാപകൻ സിറിൾ സൈമൺ തുടങ്ങിയവർ സംസാരിച്ചു.