വ​യ​നാ​ടി​നെ സ​ഹാ​യി​ക്കാ​ൻ നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്ത്
Friday, August 9, 2024 7:26 AM IST
നെ​ടും​കു​ന്നം: വ​യ​നാ​ടി​നു കൈ​ത്താ​ങ്ങാ​യി നെ​ടും​കു​ന്നം ഗ്രാ​മ പ​ഞ്ചാ​യ​ത്തും. ഉ​രു​ൾ​ പൊ​ട്ടി വീ​ടു ന​ഷ്ട​പ്പെ​ട്ട ഒ​രു കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​വാ​ൻ ഭ​ര​ണ​സ​മി​തി​യി​ൽ തീ​രു​മാ​നം ആ​യി. പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ​യും ചേ​ർ​ന്നാ​ണ് വീ​ട് നി​ർ​മി​ക്കു​ന്ന​ത്.