കാറും ലോറിയും കൂട്ടിയിടിച്ച് അപകടം
1437593
Saturday, July 20, 2024 8:13 AM IST
ചിങ്ങവനം: അമിത വേഗതയിൽ എത്തിയ കാർ എതിരേ വന്ന ലോറിയുമായി കൂട്ടിയിടിച്ചു. എംസി റോഡിൽ പള്ളം കരിമ്പിൻകാല ജംഗ്ഷന് സമീപം വ്യാഴാഴ്ച രാത്രിയിൽ എട്ടോടെയാണ് അപകടം. സംഭവത്തിൽ മദ്യപിച്ച് കാർ ഓടിച്ച കോട്ടയം ചിങ്ങവനം കുഴിമറ്റം സ്വദേശിക്കെതിരേ ചിങ്ങവനം പോലീസ് കേസെടുത്തു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.