മറ്റപ്പള്ളിപാലം അപകടാവസ്ഥയിൽ
1431352
Monday, June 24, 2024 9:37 PM IST
വാഴൂർ: ദേശീയപാത 183ൽനിന്നു പതിനേഴാംമൈൽ-ചെങ്ങളം റോഡിൽ മറ്റപ്പള്ളിപാലം കൈവരികൾ തകർന്ന് അപകടാവസ്ഥയിൽ.
ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ പറ്റുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള വാഴൂർ, പള്ളിക്കത്തോട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന വളരെ ഉയരമുള്ള പാലത്തിന്റെ കൈവരികൾ തകർന്നത് അറിയാതെ രാത്രികാലങ്ങളിലെത്തുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാൻ സധ്യതയേറെയാണ്.
സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന റോഡിലെ ബലക്ഷയമുള്ള മറ്റപ്പള്ളി പാലത്തിന്റെ അപകടാവസ്ഥ ഒഴിവാക്കാന്‍ പൊതുമരാമത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.