രാജീവ് ഗാന്ധി അനുസ്മരണം
1424255
Wednesday, May 22, 2024 6:58 AM IST
ചങ്ങനാശേരി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-ാമത് രക്തസാക്ഷിത്വ ദിനാചരണം കോണ്‍ഗ്രസ് വെസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം അധ്യക്ഷത വഹിച്ചു. തോമസ് അക്കര, ജോമി ജോസഫ്, പി.വി. ജോര്‍ജ്, കെ.വി. ഹരികുമാര്‍, പാപ്പച്ചന് നേര്യംപറമ്പില്‍, സണ്ണി കുര്യാക്കോസ്, തങ്കച്ചന് പോളക്കല്‍, മനോജ് വര്‍ഗീസ്, സിബിച്ചന് കൈതാരം, മണിവാസന്, എ.എ. ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം നടത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിബിന്‍ കടന്തോട് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ആല്ബിന് തോമസ് അധ്യക്ഷത വഹിച്ചു. എം.എ. സജാദ്, ജേക്കബ് കരിയാടിപ്പറമ്പില്, സബിന്‍ തോമസ്, സ്റ്റെഫിന് ആന്റണി, എന്‍.ജെ. സുബിന്, ആഷ്ബിന്‍ തോമസ്, ജോഷ്ബിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
മാടപ്പള്ളി: രാജീവ് വിചാര്‍വേദിയുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. അപ്പിച്ചന്‍ എഴുത്തുപള്ളിയുടെ അധ്യക്ഷതയില്‍ രാജീവ് വിചാര്‍വേദി പ്രസിഡന്റ് ബാബു കുട്ടന്‍ചിറ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സണ്ണി എത്തയ്ക്കാട്, റോസ്ലിന് ഫിലിപ്പ്, എ.ടി. വര്‍ഗീസ്, രതീഷ് രാജന്, തങ്കച്ചന് ഇലവുംമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
കുറിച്ചി: കോണ്‍ഗ്രസ് കുറിച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് അരുണ്‍ ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആര്. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ടി.എസ്. സലിം, പി.വി. ജോര്‍ജ്, വിഷ്ണു പങ്കജാക്ഷന്, ഹരികുമാര്‍, ടിബി തോമസ്, തോമസ് രാജന്, സന്തോഷ് കല്ലുപുരയ്ക്കല്‍, ഐസക്ക് ബാബു, പുന്നൂസ് തോമസ്, ബിജു പള്ളത്തേട്ട് എന്നിവര്‍ പ്രസംഗിച്ചു.