കാലിത്തീറ്റ ഇൻസെന്റീവ് വിതരണം
1339743
Sunday, October 1, 2023 10:20 PM IST
വെളിയന്നൂർ: പഞ്ചായത്തിലെ ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ ഇൻസെന്റീവ് വിതരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് മൂന്ന് സംഘങ്ങളിലായി 143 ക്ഷീര കർഷകർക്കാണ് കാലിത്തീറ്റ നൽകിയത്.
പുതുവേലിയിൽ സംഘം പ്രസിഡന്റ് എൽദോ ജോൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു, ഡയറി ഫാം ഇൻസ്ട്രക്ടർ സൗമ്യ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. വെളിയന്നൂരിൽ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് സി. കെ രാജേഷ് അധ്യക്ഷത വഹിച്ചു. പൂവക്കുളം ക്ഷീരോത്പാദക സഹകരണ സംഘത്തിൽ സംഘം പ്രസിഡന്റ് രാജു ജോൺ അധ്യക്ഷത വഹിച്ചു.