കോട്ടയം: ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം സിഎംഎസ് കോളജില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. സിഎംഎസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വോ അധ്യക്ഷത വഹിച്ചു.
ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എസ്. മിനി, ജില്ലാ ഹോമിയോ ആശുപത്രി ആര്‍എംഒ ഉമാദേവി, ജിഎച്ച്ഡി കടുവാക്കുളം മെഡിക്കല്‍ ഓഫീസര്‍ ജെ. ജോബി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ഇ.എ. സൗദ, സിഎംഎസ് കോളജ് വിമന്‍സ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ഡോ. സുമി മേരി തോമസ്, ഷീ കാമ്പയിന് ജില്ലാ കണ്‍വീനര്‍ ഡോ. ജിന്‍സി കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.