വയോജന ദിനാചരണവും പ്രതിനിധി സംഗമവും സംഘടിപ്പിച്ചു
1339644
Sunday, October 1, 2023 6:23 AM IST
കോട്ടയം: കുടുംബ ബന്ധങ്ങളുടെ പവിത്രതയും ഊഷ്മളതയും ഊട്ടി ഉറപ്പിക്കുന്നതില്‍ വയോജങ്ങളുടെ പങ്ക് വലുതാണെന്ന് മന്ത്രി വി.എന്‍. വാസവന്. അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി കെഎസ്എസ്എസ് നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വയോജന ദിനാചരണത്തിന്റെയും പ്രതിനിധി സംഗമത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോ-ഓര്‍ഡിനേറ്റര്‍ ബെസി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ബോധവത്കരണ സെമിനാറിന് കെസിഎസ്എല്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. കുര്യന് തടത്തില്‍ നേതൃത്വം നല്കി.
കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ പ്രവര്‍ത്തിക്കുന്ന വയോജന സ്വാശ്രയസംഘങ്ങളില്നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി വയോജനങ്ങളുടെ കലാപരിപാടികളും വയോജന സ്വാശ്രയസംഘ കര്‍മരേഖാ രൂപീകരണവും സമ്മാനദാനവും നടത്തപ്പെട്ടു.