‘മാലിന്യമുക്ത കേരളം' വിജയിപ്പിക്കാൻ റെസി. അസോസിയേഷനുകൾ ഇടപെടണമെന്ന്
1339633
Sunday, October 1, 2023 6:23 AM IST
ചങ്ങനാശേരി: താലൂക്കിലെ മുഴുവന്‍ റെസിഡന്റ്സ് അസോസിയേഷനുകളും സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്ത കേരളം പദ്ധതി വിജയിപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് താലൂക്ക് റെസിഡന്റ്സ് വെല്‍ഫെയര്‍ ചാരിറ്റബിള്‍ അസോസിയേഷന് ഭരണസമിതിയുടെ പ്രഥമ യോഗം ആഹ്വാനം ചെയ്തു.
ജില്ലാ റെസിഡന്റ്സ് അസോസിയേഷന് അപ്പെക്സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ. ജോണ്‍ സി. നോബിള്‍ യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അഡ്വ.എം മധുരാജ് അധ്യക്ഷത വഹിച്ചു. എം. എസ് അലി റാവുത്തര്‍, മജീദ് ഖാന്, ജോസഫ് കൈനിക്കര, ഇന്ദിരാദേവി ടീച്ചര്‍, കെ.ജെ. കൊച്ചുമോന്, കുറിയാക്കോസ് കൈലാത്ത്, മൈത്രി ഗോപികൃഷ്ണന്, സോമനാഥന് നായര്‍, ബേബി ഡാനിയല്‍, ഗീത പിള്ള, ആര്‍ട്ടിസ്റ്റ് ദാസ് എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി അഡ്വ. എം. മധുരാജ് (പ്രസിഡന്റ്), കുര്യാക്കോസ് കൈലാത്ത് (ജനറല്‍ സെക്രട്ടറി), കെ.ജെ. കൊച്ചുമോന് (സെക്രട്ടറി), എം.എസ്. അലി റാവുത്തര്‍ (ട്രഷറര്‍), ജി. ലക്ഷ്മണന്, മജീദ് ഖാന്, ജോസഫ് കൈനിക്കര (വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ നിസാര്‍, ഇന്ദിരദേവി ടീച്ചര്‍, പി.ഐ. ജോണ്സണ് (ജോയിന്റ് സെക്രട്ടറിമാര്‍), ആര്‍ട്ടിസ്റ്റ് ദാസ് പിആര്‍ഒ എന്നിവര്‍ അടങ്ങുന്ന 35 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രഫ. എസ്. ആനന്ദക്കുട്ടനാണ് രക്ഷാധികാരി.